ഭീകരാക്രമണ ഇരകള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് വരച്ച ചിത്രത്തിന് ലോകത്തിന്റെ കയ്യടി

ന്യൂസിലാന്‍ഡ് ആക്രമണത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ, കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് വരച്ച ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു.
രാജ്യത്തിന്റെ ഒദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്.
സില്‍വര്‍ ഫേണിനോടു ചേര്‍ത്തു വരച്ചിരിക്കുന്നത് നിസ്‌കരിക്കാനായി നിരന്നു നിക്കുന്നവരുടെ രൂപമാണ്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കൊലയാളി പള്ളിയിലേക്ക് നടന്നുകയറുമ്പോള്‍ വരൂ സഹോദരാ എന്ന് പറഞ്ഞാണ് അകത്തുണ്ടായിരുന്ന വൃദ്ധനായ വിശ്വാസി സ്വാഗതം ചെയ്തത്. അയാളെ വെടിവെച്ചിട്ടാണ് ടോറന്റോ ആക്രമണം തുടര്‍ന്നത്.
ഈ വാക്കുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആക്രമണത്തില്‍ ഇതുവരെ 50 തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുപ്പത്തിനാല് പേരില്‍ പലരുടെയും നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha

























