ശാസ്ത്ര ലോകത്ത് ചരിത്രം കുറിച്ച് കൊണ്ട് ചൊവ്വയിൽ ആദ്യ സഞ്ചാരി വനിതാ

ശാസ്ത്ര ലോകത്ത് മാറ്റങ്ങളുടെ ചുവടുകൾ പതിയുന്ന കാലത്താണ് നാം ഇപ്പോൾ ഉള്ളത് . ഇതിന്റെ ഭാഗമായി ലോക ശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റുരയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശാസ്ത്ര ലോകത്ത് ചരിത്രം കുറിച്ച് ചൊവ്വയിലിറങ്ങുന്ന ആദ്യ സഞ്ചാരി ഒരു നാരീയായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. ചന്ദ്രനിലേക്ക് അടുത്ത യാത്രയും ചൊവ്വയിലേക്കിറങ്ങുന്ന ആദ്യം ഇറങ്ങുന്നത് സ്ത്രീകളായിരിക്കുമെന്ന് യു.എസ്. ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചു.
നാസ പ്രതിനിധിയായ ജിം ബ്രൈഡെന്‍സ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയിലാണ് ജിം ബ്രൈഡന്‍സ്റ്റീന്‍ വ്യക്തമാക്കിയത്. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് അവസാനം നാസയുടെ ബഹിരാകാശനടത്തത്തില്‍ സ്ത്രീകള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്ന് നാസ നേരത്തെ അറിയിച്ചിട്ടുണ്ട് . വനിതാ ബഹിരാകാശ യാത്രികരായ ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും ഇതില്‍ പങ്കാളികളാകും. ഏഴ് മണിക്കൂര്‍ നീളുന്ന ബഹിരാകാശ നടത്തത്തിലാണ് ഇവർ പങ്കെടുക്കുന്നത് .
ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും 2013 ലെ നാസയുടെ ബഹിരാകാശ യാത്രാ ക്ലാസില്‍ പങ്കെടുത്തവരാണ്. അന്നത്തെ ക്ലാസില്‍ പങ്കെടുക്കാനെത്തിയവരില്‍ പകുതിയും വനിതകളായിരുന്നു. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. ആരംഭത്തില്‍ ആറ് വനിതകള്‍ ബഹിരാകാശ ടീമില്‍ അംഗങ്ങളായി. നിലവില്‍ ശാസ്ത്രജ്ഞരില്‍ 34 ശതമാനത്തോളം വനിതകളാണെന്നും നാസ അറിയിച്ചു.
https://www.facebook.com/Malayalivartha

























