തലകറക്കവും ഛര്‍ദ്ദിയുമായെത്തിയ രോഗിയുടെ രക്തത്തിന് പാൽ നിറം; ഞെട്ടലോടെ ഡോക്ടർമാർ

തലകറക്കവും ഛർദ്ദിയുമായെത്തിയ 39കാരന്റെ രക്തം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവാവിനെ അവശനിലയിൽ ജർമനിയിലെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കിടെയാണ് രക്തം പാല്‍ പോലെ കട്ടിയുള്ളതും വെളുപ്പുമായി ഇരിക്കുന്നതായി കണ്ടെത്തിയത്.
ഹൈപ്പര്‍ട്രൈഗ്ലിസിര്‍ഡീമിയ ( Hypertriglyceridemia) എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്. Plasmapheresis എന്ന ചികിത്സയാണ് സാധാരണ ഇത്തരം അവസ്ഥയില്‍ ചെയ്യുക. അധികമുള്ള ബ്ലഡ് പ്ലാസ്മയെ ഇത് നീക്കം ചെയ്യും. എന്നാല്‍ ഈ രോഗിയുടെ രക്തത്തിന്‍റെ കട്ടി കാരണം ആശുപത്രിയിലെ Plasmapheresis മെഷിന്‍ ബ്ലോക്കായി.
150 mg/dL-ൽ താഴെയാണ് സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ്. എന്നാല്‍ ഈ രോഗിയുടെ triglycerides അളവ് 18,000 mg/dL ആണ്. അതായത് മുപ്പത്തിയാറ് ഇരട്ടി. സാധാരണ ചികിത്സാരീതികള്‍ പരാജയപ്പെട്ടതോടെ 18- 19 നൂറ്റാണ്ടുകളില്‍ നടത്തിയിരുന്ന ഒരു പ്രാചീനചികിത്സ ചെയ്യുകയായിരുന്നു ഡോക്ടര്‍മാര്‍.
ശരീരത്തിന് രക്തം വലിച്ചെടുക്കുന്ന bloodletting എന്ന ചികിത്സാരീതിയായിരുന്നു അത്. അത്യന്തം അപകടം പിടിച്ച രീതിയാണിത്. എങ്കിലും മറ്റുവഴികള്‍ ഇല്ലാതെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു. അഞ്ച് ദിവസം കൊണ്ട് രോഗിയുടെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറഞ്ഞു. തുടര്‍ന്ന് രോഗി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























