കറപുരളാത്ത സ്‌നേഹത്തോടെ, ഉടമസ്ഥനെ കൊണ്ടുപോയ ആംബുലന്‍സിനെ നായ പിന്തുടര്‍ന്നു

യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സിനു പിന്നാലെ ക്ഷീണം വകവയ്ക്കാതെ ആ വളര്‍ത്തുനായ ഓടിക്കൊണ്ടിരുന്നു.ബ്രസീലില്‍ നടന്നതാണ് ഈ സംഭവം.അപസ്മാരരോഗിയായ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഏറെ ദൂരമായി ആംബുലന്‍സിനെ പിന്തുടരുന്ന ഒരു നായയെ ഡ്രൈവര്‍ സൈഡ് മിററിലൂടെ കണ്ടത്. ദൂരമേറെയായിട്ടും ആ നായ പിന്മാറുന്നേയില്ല എന്ന് മനസിലാക്കിയ ഡ്രൈവര്‍ പറഞ്ഞപ്പോഴാണ് ആംബുലന്‍സിലുള്ള ആരോഗ്യരക്ഷാപ്രവര്‍ത്തകരും ആ നായയെ ശ്രദ്ധിക്കുന്നത്.
ആംബുലന്‍സില്‍ കിടക്കുന്നത് അതിന്റെ ഉടമസ്ഥനായിരിക്കുമെന്ന് അപ്പോഴാണ് അവര്‍ക്കു തോന്നിയത്.എന്നെയും കൂടി ആംബുലന്‍സില്‍ കയറ്റൂ എന്ന് ആ പാവം മൃഗം യാചിക്കുന്നതുപോലെ തോന്നിത്തുടങ്ങിയപ്പോള്‍ അവര്‍ക്ക് മനസലിഞ്ഞു; അവര്‍ ആംബുലന്‍സ് നിര്‍ത്തി നായയെയും ഒപ്പം കൂട്ടി. ആംബുലന്‍സിനകത്തെത്തിയ ശേഷമുള്ള ആ നായയുടെ പെരുമാറ്റം ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെപോലും അതിശയിപ്പിച്ചു. ഒന്നു കുരക്കുക പോലും ചെയ്യാതെ ആംബുലന്‍സിനുള്ളില്‍ ദൂരെ മാറി ഉടമസ്ഥനെ നിസ്സഹായനായി നോക്കിയിരുന്നു. ആശുപത്രിയില്‍ വച്ച് രോഗിയെ സ്‌ട്രെച്ചറിലേക്ക് മാറ്റിയപ്പോള്‍ ആ നായ സ്‌ട്രെച്ചറിന്റെ താഴെ നിലയുറപ്പിച്ചു.
ഇതിനെ പോലെ വിശ്വസ്തനായ ഒരു സേവകനെ കിട്ടാന്‍ പുണ്യം ചെയ്യണമെന്നാണ് നായയുടെ കറപുരളാത്ത സ്‌നേഹം കണ്ട ആശുപത്രി അധികൃതര്‍ അഭിപ്രായപ്പെട്ടത്. ഇത്രയധികം ക്ഷമയും കാര്യഗൗരവവുമുള്ള നായയെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് ആംബുലന്‍സില്‍ നായയെ കയറ്റാന്‍ അനുവദിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും അഭിപ്രായം.
പാരാമെഡിക്കായ സെലിമര്‍ ആണ് നായയുടെ കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























