പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങി... ലണ്ടനിലെ സുഖവാസം പുറത്ത് വന്നതോടുകൂടി നീരിക്ഷണത്തിലായി; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മോഡി അറസ്റ്റിലായതും ലണ്ടനില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നില്‍ക്കുമ്ബോള്‍... ജില്ലാ മജിസ്‌ട്രേറ്റ് മാരി മാല്ലന്‍ 29 വരെ മോഡിയെ കസ്റ്റഡിയില്‍ വിട്ടു

യുകെയില്‍ നീരവ് മോഡി എത്തിയത് ഇന്ത്യയില്‍ ക്രിമിനല്‍ ആരോപണവും പരാതികളും ഉണ്ടാകുന്നതിന് മുമ്ബായിരുന്നെന്നും മോഡിയുടെ മകന്‍ അഞ്ചു വര്‍ഷമായി ഇവിടെയാണ് സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യുന്നതെന്നും സ്‌കോട്ട് കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാഷ്ട്രീയമായ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ശരിയായ രീതിയിലുള്ള വിചാരണ നടക്കുമെന്ന് വിശ്വാസം ഇല്ലെന്നും സ്‌കോട്ട് പറഞ്ഞു.
ബിസിനസ് കാര്യങ്ങള്‍ക്കായി 2018 ജനുവരിയിലാണ് മോഡി യുകെയില്‍ എത്തിയത്. ഇയാളുടെ ബിസിനസ് സ്ഥാനപങ്ങളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ലണ്ടനിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. യുഎഇ, സിംഗ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ മോഡിക്ക് റെസിഡന്‍സ് പെര്‍മിറ്റ്, ഐഡി, കാറുകള്‍ എന്നിവയുണ്ട്. ഇവയില്‍ മിക്കതും കാലപരിധി കഴിഞ്ഞു. 2016 ല്‍ തന്നെ ഹോങ്കോംഗിലെ റസിഡന്‍സി കാര്‍ഡ് കാലാവധി പൂര്‍ത്തിയായി. പോലീസ് ഇത് പിടിച്ചെടുത്തിട്ടില്ല. അവര്‍ നോക്കിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മാത്രം കാര്യമാണ്. അത് ഇന്ത്യന്‍ സര്‍ക്കാര്‍ അസാധുവാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ബ്രിട്ടനില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുകയാണെന്നും സ്‌കോട്ട് പറഞ്ഞു. അതേസമയം ഇന്ത്യയിൽ നിന്നും മുങ്ങിയ ബിസിനസ് വമ്പൻ നീരവ് മോഡി ലണ്ടനില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതും അവിടെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ നില്‍ക്കുമ്ബോള്‍. ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയ മോഡിയെ കണ്ട് ബാങ്കില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. വാറന്റില്‍ പറഞ്ഞിരുന്നതിലും അഞ്ചു ദിവസം മുമ്ബാണ് അറസ്റ്റിലായത്. ജില്ലാ മജിസ്‌ട്രേറ്റ് മാരി മാല്ലന്‍ 29 വരെ മോഡിയെ കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന മോഡിയെ അറസ്റ്റ് ചെയ്യാതിരുന്നത് കേന്ദ്ര സര്‍ക്കാരിന് കടുത്ത തലവേദനയായിരുന്നു.
ലണ്ടനില്‍ നീരവ് മോഡി അറസ്റ്റിലായത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമായി മാറും. ലണ്ടനിലെ വെസ്റ്റ് എന്‍ഡിലുള്ള ആഡംബര ഫ്ളാറ്റിലാണ് നീരവ് മോഡിയുടെ വാസമെന്നാണ് പോലീസ് കരുതുന്നത്. വിലകൂടിയ ജാക്കറ്റും ധരിച്ച് ലണ്ടന്‍ നഗരത്തിലൂടെ നീങ്ങുന്ന മോഡിയെ ടെലിഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ കണ്ടതോടെയാണ് നീരവ് മോഡിയുടെ സുഖവാസത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മോഡിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ലണ്ടന്‍ കോടതി നീരവ് മോഡിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വായ്പ എടുക്കുന്നതിനായി വ്യാജ ഈടുകള്‍ നല്‍കിയ കേസ് സിബിഐ യാണ് അന്വേഷിക്കുന്നത്. മാര്‍ച്ച് 29 വരെ റിമാന്‍ഡ് ചെയ്യപ്പെട്ട മോഡിയെ പ്രാഥമിക വിചാരണയ്ക്കായി കൊണ്ടുവരുന്നത് വിജയ് മല്യയുടെ കേസ് നോക്കിയ ചീഫ് മജിസ്‌ട്രേറ്റ് എമ്മാ ആര്‍ബത്‌നോട്ട് തന്നെയാണ്. അറസ്റ്റിലായ മോഡിക്ക് വേണ്ടി അഭിഭാഷകന്‍ ജോര്‍ജ്ജ് ഹെപ്‌ബേന്‍ സ്‌ക്കോട്ട് 4.5 കോടി രൂപയുടെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























