ഒബാമയെ \'കുരങ്ങ്\' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വടക്കന്‍ കൊറിയയുടെ വംശീയാക്രമണം

ഹോളിവുഡ് സിനിമ \'ദി ഇന്റര്‍വ്യൂ \'വുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വടക്കന്‍ കൊറിയ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം.
വടക്കന്‍ കൊറിയന്‍ ഏകാധിപതിയായിരുന്ന കിംഗ് ജോംഗ് ഉന്‍ നെ വധിക്കുന്നതിന്റെ ആക്ഷേപഹാസ്യ കഥയാണ് സോണി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായ \'ദി ഇന്റര്‍വ്യൂ\'വില്‍ പറഞ്ഞിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്താല്‍ തീയറ്ററുകളില്‍ തീവ്രവാദി ആക്രമണം നടത്തുമെന്ന് വടക്കന്‍ കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യേണ്ടെന്ന് സോണി തീരുമാനിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇതിനെ വിമര്‍ശിച്ച് ബ്‌ളോഗ് എഴുതിയതിനെത്തുടര്‍ന്ന് സോണി തീരുമാനം മാറ്റി ക്രിസ്മസിന് തന്നെ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.
സിനിമ റിലീസ് ചെയ്തതിന് പിന്നില്‍ ഒബാമയാണെന്നും സിനിമയില്‍ പറഞ്ഞിരിക്കുന്നത് നിയമവിരുദ്ധവും അസത്യവും പ്രതികരിക്കപ്പെടേണ്ട വസ്തുതകളുമാണെന്ന് കിം നേതൃത്വം നല്‍കുന്ന പ്രതിരോധ വിഭാഗം ശനിയാഴ്ച പ്രതികരിച്ചിരുന്നു. വീണ്ടുവിചാരമില്ലാത്ത ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മഴക്കാടുകളിലെ കുരങ്ങനെ പോലെയാണെന്നും പ്രതിരോധ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.സോണിയുടെ വെബ്‌സൈറ്റില്‍ നടന്ന സൈബര്‍ ആക്രമണത്തിന്റെ കുറ്റം വടക്കന്‍ കൊറിയ അമേരിക്കയുടെ മേല്‍ ചുമത്തുകയും ചെയ്തു.
വടക്കന്‍ കൊറിയ ഒബാമയെ കുരങ്ങിനോട് ഉപമിക്കുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ മെയ് മാസത്തിന്റെ തുടക്കത്തില്‍ ഒബാമയ്ക്ക് കുരങ്ങന്റെ ഷേയ്പ്പാണെന്ന് വടക്കന്‍ കൊറിയ പ്രതികരിച്ചിരുന്നത് വിവാദമായതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം.
എന്നാല്‍ അന്താരാഷ്ട്ര നേതാക്കളെക്കുറിച്ച് വടക്കന്‍ കൊറിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ വൃത്തികെട്ട ചെന്നായ എന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗീയുന്‍ ഹീ യെ വേശ്യയെന്നും വടക്കന്‍ കൊറിയ അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























