ഇന്തൊനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ ഏഷ്യ വിമാനം കാണാതായി

ഇന്തൊനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ ഏഷ്യ വിമാനം കാണാതായി. സുരബായയില്‍ നിന്ന് പുറപ്പെട്ട 8501 ആണ് കാണാതായത്. പ്രാദേശിക സമയം രാവിലെ 6.17 നാണ് വിമാനവുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമായി 162 പേരാണ് വിമാനത്തിലുള്ളത്.
വിമാനത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും അറിവായിട്ടില്ല. വിമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കാണാതാകുന്നതിനു തൊട്ടുമുന്‍പ് വഴിമാറിപ്പോകാന്‍ വിമാനം അനുവാദം തേടിയില്ല. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുവാദം നല്‍കിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























