വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യ

കാണാതായ എയര്‍ ഏഷ്യവിമാനം തകര്‍ന്നു കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തന ഏജന്‍സി ചീഫ് ബാംബാങ് സോളിസ്റ്റിയോ. വിമാനം കടലിനടിയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി.
ഇതാദ്യമായാണ് വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യയില്‍ നിന്നു അഭിപ്രായമുയരുന്നത്. അതേസമയം, ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു.
വിമാനം കടലില്‍ പതിച്ചിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രാഥമിക നിഗമനം മാത്രമാണ്. തിരച്ചില്‍ വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും ബാംബാങ് സോളിസ്റ്റിയോ പറഞ്ഞു.
കടലിനടയില്‍ തിരച്ചില്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഇന്തൊനീഷ്യയ്ക്കില്ല. എന്നാല്‍ ആവശ്യം വന്നാല്‍ ഇതിനായി മറ്റു രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കും. വിദേശകാര്യമന്ത്രി യുകെ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























