മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളോട് ഇറ്റാലിയന്‍ ഫെറി യാത്രക്കാര്‍ പ്രതികരിച്ചതിങ്ങനെ!

കോര്‍ഫു ഐലന്‍ഡിനു സമീപം ഇറ്റാലിയന്‍ ഫെറി \'നോര്‍മന്‍ അറ്റ്‌ലാന്റിസ് \' കത്തിയമര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അതിനുള്ളില്‍ കുടുങ്ങിയ ചില യാത്രക്കാര്‍ക്ക് ദുരന്തചിത്രം ഗ്രീക്ക് ചാനലുകളെ വിളിച്ചറിയിക്കുവാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടായി.
തീ ആളിക്കത്തവേ അവര്‍ ലോകത്തോടു വിളിച്ചുപറഞ്ഞതിങ്ങനെയാണ് \'അടിത്തട്ടില്‍ തീ കണ്ടതോടെ യാത്രക്കാരെ ഒഴിപ്പിക്കാനായിരുന്നു കപ്പിത്താന്റെ ആദ്യ നിര്‍ദേശം. അവര്‍ എതാനും ബോട്ടുകള്‍ ഇറക്കാന്‍ പണിപ്പെട്ടു. എന്നാല്‍, ഞങ്ങള്‍ക്കെല്ലാം അതില്‍ കയറിക്കൂടാനായില്ല. ചുറ്റും ഭയങ്കര ഇരുട്ടാണ് അടിത്തട്ടില്‍ നിന്നു തീ ആളുന്നു. ഞങ്ങളിപ്പോള്‍ ഉയര്‍ന്ന തട്ടിലാണ്.
ഇപ്പോള്‍ ദൂരെ നിന്ന് ഒരു ബോട്ട് വരുന്നതു കാണുന്നുണ്ട്. ഞങ്ങള്‍ പെട്ടികള്‍ തുറന്നു ലൈഫ് ജാക്കറ്റുകള്‍ ഇടുകയാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍.....\'
വാക്കുകള്‍ മുറിഞ്ഞുപോകുന്നതിനിടയില്‍ വീണ്ടും പറയുന്നത് കേള്‍ക്കാമായിരുന്നു... ചുറ്റും ഇരുട്ടാണ്... അടിത്തട്ടില്‍നിന്നു തീ ഉയരുന്നു..!
ഇറ്റാലിയന്‍ തുറമുഖമായ അങ്കോണയിലേക്കുള്ള യാത്രാമധ്യേ പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്. ഫെറിയില്‍ 22 വാഹനങ്ങളുമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























