ലഷ്‌കര്‍ ഭീകരന്‍ സാക്കിയു റഹ്മാന്‍ ലഖ്‌വി വീണ്ടും പാകിസ്ഥാന്‍ വീട്ട് തടങ്കലിലാക്കി

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകനും ലഷ്‌കര്‍ ഭീകരനായ സാക്കിയു റഹ്മാന്‍ ലഖ്‌വിയെ വീണ്ടും പാകിസ്ഥാന്‍ വീട്ട് തടങ്കലിലാക്കി. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ അടിയന്തരനടപടി. ജാമ്യം നേടി പുറത്തിറങ്ങാനിരിക്കെ മറ്റൊരു കേസിലാണ് ലഖ്‌വിയുടെ തടങ്കല്‍ നീട്ടിയത്. ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇന്നലെ പാക് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ ഈ മാസം 18നാണ് ലഖ്‌വിക്ക് ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്.
ലക്‌വിക്കു ജാമ്യം ലഭിക്കുന്നതു തടയുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബസിതിനെ വിളിച്ചുവരുത്തിയാണ് ആശങ്ക വ്യക്തമാക്കിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍, പാക്ക് വിദേശകാര്യ മന്ത്രാലയത്തിലും വിഷയം ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് നടപടി. അതേസമയം നടപടി ആസൂത്രിതമാണെന്ന് ലഖ്‌വിയുടെ അഭിഭാഷകന്‍ റസ്‌വാന്‍ അബ്ബാസി വ്യക്തമാക്കി. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























