എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തിന്റെ വാതിലും മറ്റു ചില ഭാഗങ്ങളുമാണ് കടലില്‍ കണ്ടെത്തിയത്

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ. വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ബര്‍ണിയോ ദ്വീപിന് സമീപം കടലില്‍ ഒഴുകിനടക്കുന്നതായാണ് കണ്ടെത്തിയത്. ഇത് പരിശോധിക്കാന്‍ ഇന്തോനേഷ്യ വിദഗ്ധരെ നിയോഗിച്ചു. വിമാനത്തിന്റെ വാതിലും മറ്റു ചില ഭാഗങ്ങളുമാണ് കടലിന്റെ മുകള്‍പരപ്പില്‍ കണ്ടെത്തിയത്.
എന്നാല്‍ കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. 162 പേരുമായി ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പോകവേയാണ് എയര്‍ ഏഷ്യവിമാനം കാണാതാകുന്നത്. ഇന്തോനേഷ്യന്‍ നഗരമായ സുരബായയില്‍നിന്ന് ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 5.20നു പറന്നുയര്‍ന്ന വിമാനത്തിന് 42 മിനിറ്റിനകം (ഇന്ത്യന്‍ സമയം 4.54ന്) ജക്കാര്‍ത്ത എയര്‍ ട്രാഫിക് ക ണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി.
ജാവ കടലിനു മുകളിലൂടെ 32,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണു വിമാനം കാണാതായത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് 38,000 അടി ഉയരത്തിലേക്കു മാറി പറക്കാന്‍ അനുമതി തേടിയാണു പൈലറ്റിന്റെ അവസാന സന്ദേശമെത്തിയത്.
റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായ ഇടത്തുനിന്ന് ഏകദേശം 10 കിലോ മീറ്റര്‍ മാറിയാണ് അവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ പ്രാദേശികസമയം രാവിലെ 8.30ന് ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തിന് ആറു വര്‍ഷം പഴക്കമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























