ലാഹോറില്‍ ഷോപ്പിംഗ് മാളില്‍ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പുലര്‍ച്ചെ രാവിലെയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗനമം.
ഷോപ്പിംഗ് മാളിലെ പ്രധാന ഗേറ്റിന്റെ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. മാളിലെ വസ്ത്രങ്ങളും വാച്ചുകളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. പിന്നീട് ഇത് മറ്റ് കടകളിലേക്കും പടരുകയായിരുന്നു. മാളിന് പുറക് വശം വഴിയില്ലാത്തതാണ് അപകടത്തിന് പ്രധാനകാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബസ് ഷെരീഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























