എയര്‍ ഏഷ്യാ വിമാനം വീണ്ടും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

സുരബയയില്‍നിന്ന് സിംഗപ്പൂരിലേക്കുപോയ എയര്‍ഏഷ്യാ വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 153 യാത്രക്കാരുമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍നിന്ന് കലിബോ നഗരത്തിലേക്കുപോയ എയര്‍ഏഷ്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിമാറിയാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബാങ്കോക്കില്‍ എയര്‍ഏഷ്യയുടെ എഫ്.ഡി. 3254 വിമാനം സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരിച്ചിറക്കി.
കലിബോയില്‍ സെഡ് 2272 വിമാനമാണ് ചൊവ്വാഴ്ച വൈകിട്ട് 5.43ഓടെ അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിമാനം റണ്‍വേയ്ക്ക് പുറത്ത് മൂക്കുകുത്തിനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ലെന്ന് എയര്‍ഏഷ്യാ വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. സംഭവത്തെത്തുടര്‍ന്ന് കലിബോ വിമാനത്താവളം താത്കാലികമായി അടച്ചു. ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ദിവസങ്ങളായി കാറ്റും മഴയും തുടരുകയാണ്. പ്രതികൂല കാലാവസ്ഥമൂലമാണോ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതെന്ന് വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























