ലൂയിസ് റെയിനര്‍ അന്തരിച്ചു

ഹോളിവുഡ് നടി ലൂയിസ് റെയിനര്‍ (104) അന്തരിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള റെയിനര്‍ ന്യുമോണിയ ബാധയെത്തുടര്‍ന്നാണു ചൊവ്വാഴ്ച മരിച്ചതെന്നു മകള്‍ ഫ്രാന്‍സിസ്‌ക കിറ്റില്‍-ബോവിയര്‍ അറിയിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
1936, 1937 വര്‍ഷങ്ങളിലാണ് റെയിനര്‍ക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. \'ദ ഗ്രെയ്റ്റ് സീജ്‌ഫെല്‍ഡ്\', \'ദ ഗുഡ് എര്‍ത്ത\' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവര്‍ക്ക് ഓസ്‌കര്‍ ലഭിച്ചത്. 1910 ല്‍ ജര്‍മനിയിലാണ് റെയിനര്‍ ജനിച്ചത്. ഹോളിവുഡില്‍ എത്തുന്നതിനു മുമ്പ് ജര്‍മന്‍, ഓസ്ട്രിയന്‍ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1935ല്‍ പുറത്തിറങ്ങിയ എസ്‌കേപ്ഡ് ആണ് ആദ്യഹോളിവുഡ് ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























