പണംവെട്ടിപ്പു കേസില്‍ റഷ്യന്‍പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയും സഹോദരനും കുറ്റക്കാരെന്നു കോടതി

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കും അദ്ദേഹത്തിന്റെ സഹോദരന്‍ ഒലെഗിനും പണംവെട്ടിപ്പു കേസില്‍ റഷ്യന്‍ കോടതി ജയില്‍ശിക്ഷ വിധിച്ചു.
പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവല്‍നിക്ക് മൂന്നരവര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും നവല്‍നിയുടെ ശിക്ഷ സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണ്. എന്നാല്‍ ഒലെഗിനെ ജയിലില്‍ അടച്ചു.
നവല്‍നി മൂന്നുവര്‍ഷം മുമ്പ് പുടിന്‍ ഭരണകൂടത്തിന്റെ അഴിമതിക്കെതിരേ പ്രക്ഷോഭണം നടത്തിയിരുന്നു.അതിനോടനുബന്ധിച്ച് മോസ്‌കോയിലും സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലും സംഘടിപ്പിച്ച സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു.
നവല്‍നിയും സഹോദരന്‍ ഒലെഗും ചേര്‍ന്നു രണ്ടു കമ്പനികളില്‍നിന്നായി മൂന്നുകോടി റൂബിളോളം അപഹരിച്ചെന്നാണ് കേസ്. പ്രതിപക്ഷ നേതാവിനെ ജയിലിലടച്ചാല്‍ വന്‍പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്നു ഭയന്നാണ് നവല്‍നിക്കു ജയില്‍ശിക്ഷ ഒഴിവാക്കി സഹോദരനെ മാത്രം ജയിലില്‍ അടച്ചതെന്നു പ്രതിപക്ഷ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























