പുതുവര്‍ഷാഘോഷത്തിനിടെ ചൈനയില്‍ മരിച്ചത് 35 പേര്‍

പുതുവര്‍ഷം ചൈനയെ കണ്ണുനീര്‍ കൊണ്ടാണ് വരവേറ്റത്. ചൈനയില്‍ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഷാംഗ്ഹായിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്. 42 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ പ്രശസ്തമായ വിനോദ സഞ്ചാര മേഖലയിലാണ് ഈ ദുരന്തം ഉണ്ടായത്.
ചെന്‍ ഇ സ്‌ക്വയറിലെ ഹാംഗ്പു നദീതീരത്ത് പുതുവര്‍ഷം ആഘോഷിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ബുധനാഴ്ച്ച രാത്രി 11.35നാണ് അപകടമുണ്ടായത്. അമേരിക്കന്‍ ഡോളറിന്റെ രൂപത്തിലുള്ള പച്ച കടലാസുകള്‍ തിരക്കിലേക്ക് വിതറിയതാണ് അപകടമുണ്ടാക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് വ്യാജനോട്ടുകള്‍ പറത്തിയത്. ദുരന്തത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുന്നതിനായി പ്രസിഡന്റ് ഷിജിന്‍ പിങ് സര്‍ക്കാറിനോട് അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























