കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തി

എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തിയതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന സംഘത്തലവന്‍. ജാവകടലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെയാണ് വസ്തുക്കളെ കണ്ടത്. ഇവയുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കാനുള്ള ശ്രമത്തിലാണ്.
മുപ്പതുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സമുദ്രഭാഗത്തിന്റെ അഞ്ചു ചതരുശ്ര കിലോമീറ്റര്‍ ചുറ്റളവു കേന്ദ്രീകരിച്ചു കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ ഭാഗത്തുനിന്നാണു കൂടുതല്‍ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും ലഭിച്ചു വരുന്നത്.
ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ചയാണു വിമാനം കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 162 പേരും കൊല്ലപ്പെട്ടെന്നു തന്നെയാണു നിഗമനം. തകര്‍ന്ന വിമാനത്തിന്റെ പ്രധാന ഭാഗവും ബ്ലാക്ക് ബോക്‌സും കണ്ടെത്താനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























