ബ്രിട്ടനില്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളിക ഉപയോഗിച്ച 3പേര്‍ മരിച്ചു; മരുന്നിന്റെ ഉറവിടം തേടി ബ്രിട്ടീഷ് പോലീസ്

ഇംഗ്ലണ്ടിലെ ഇപ്‌സ്‌വിച് നഗരത്തില്‍ \'സൂപ്പര്‍മാന്‍ ഗുളിക\' എന്നു പ്രചരിപ്പിച്ച് വിറ്റഴിച്ചുകൊണ്ടിരുന്ന ഒരു ലൈംഗിക ഉത്തേജക ഗുളിക കഴിച്ച മൂന്നു യുവാക്കള്‍ മരിച്ചതിനെതുടര്‍ന്ന് പേരോ നാളോ അറിയാത്ത, സൂപ്പര്‍മാന്‍ ലോഗോ പതിച്ച ലൈംഗിക ഉത്തേജക ഗുളികയുടെ പുറകേയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ പോലീസ്.
ചുവപ്പു നിറവും, ത്രികോണ ആകൃതിയുമുള്ള ഈ ഗുളിക കഴിച്ച ഒരാളെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗുളികയില്‍ സൂപ്പര്‍ഹീറോ കഥാപാത്രമായ സൂപ്പര്‍മാന്റെ \'എസ്\' ചിഹ്നവും പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ ഗുളിക കഴിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണു മരിക്കുന്നു എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.
ഗുളിക കൈവശമുള്ളവര്‍ പോലീസിനെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സൂപ്പര്‍മാന്‍ ഗുളിക കച്ചവടം ചെയ്യുന്ന ഡീലര്‍മാരെ കണ്ടെത്താന്‍ നിശാ ക്ലബുകളിലും മറ്റും പ്രത്യേക പരിശോധനയും ബ്രിട്ടീഷ് പോലീസ് നടത്തുന്നുണ്ട്.
ഗുളികയില്‍ പിഎംഎ എന്ന രാസവസ്തു അമിതമായി ഉപയോഗിച്ചിരിക്കുന്നതാണ് മരണത്തിനു കാരണമാകുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് കഴിക്കുമ്പോള്‍ ശരീരത്തിന്റെ താപനിലയും ഹൃദയമിടിപ്പും കൂടുന്നതു കൊണ്ടാണ് മരണം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























