നൈജീരിയയില് ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊലപ്പെടുത്തി

നൈജീരിയയില് ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊന്നു. വടക്കന്‍ നൈജീരിയയിലെ ചിബോക്ക് നഗരത്തിനു സമീപമാണ് സംഭവം. ഗ്രാമത്തില്‍ പ്രവേശിച്ച അക്രമി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാം തീവ്രവാദികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന മറ്റൊരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അക്രമിയെ കണ്ടെത്താനൊ പിടികൂടാനൊ ഇതുവരെ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ ഭരണകൂടത്തിന് സാധിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























