പൊതുസ്ഥലങ്ങളില്‍ തലപ്പാവ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മ്മന്‍ ഭരണകൂടം

പൊതുസ്ഥലങ്ങളില്‍ ജൂതര്‍ കിപ്പാ(തലപ്പാവ്) ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. രാജ്യത്ത് ജൂതവിരുദ്ധ ആക്രമണങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് ജര്‍മന്‍ സര്‍ക്കാരിന്റെ ആന്റി സെമിറ്റിസം കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. ജൂതന്മാര്‍ ജര്‍മന്‍ മണ്ണില്‍ വീണ്ടും സുരക്ഷിതരല്ലെന്നു സമ്മതിക്കുന്നതാണ് നിര്‍ദേശമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റിവലിന്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
2019ല്‍ രാജ്യത്ത് 1646 വിദ്വേഷ കുറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ജൂതര്‍ക്കെതിരായ ശാരീരിക ആക്രമണങ്ങളും വന്‍തോതില്‍ കൂടിയെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ജൂതവിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ജര്‍മന്‍ നീതിന്യായ മന്ത്രി കത്രിന ബാര്‍ലി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























