ജീവിതം പരിതാപകരം എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി യുവതി സമ്പാദിച്ചത് 37 ലക്ഷം രൂപ; ഒടുവില്‍ ദുബായ് പോലീസിന്റെ പിടിയിലായി!

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളിലെ അക്കൗണ്ട് വഴി സാമ്പത്തിക സഹായം ആവശ്യപ്പെട്ട യുവതി ദുബായ് പോലീസിന്റെ പിടിയിലായി!
താന്‍ വിധവയാണെന്നും നിത്യവൃത്തിക്കും കുട്ടികളെ വളര്‍ത്തുന്നതിനും പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പലരില്‍ നിന്നും പണം വാങ്ങിയത്.
എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പോലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്ഫോം വഴി പരാതി നല്‍കി. മക്കള്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. കുട്ടികള്‍ക്ക് യാതൊരു അസുഖവും ഇല്ലെന്നും ദുഷ്പ്രചരണത്തിലൂടെ കുട്ടികള്‍ അപമാനിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ കണ്ട് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് അന്വേഷിച്ചുവെന്നും കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























