രണ്ട് വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി തൊഴുതുകരഞ്ഞ നടി സേതുലക്ഷ്മിയുടെ കണ്ണീരിന് ഫലം കണ്ടു; ചികിത്സാസഹായവുമായി സിനിമാരംഗത്തുള്ളവർ

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.
ഇപ്പോഴിതാ വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങി. സിനിമയ്ക്കകത്തും പുറത്തും നിന്നായി ഒട്ടേറെപ്പേർ ഇവർക്ക് സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. ദിവസങ്ങൾക്ക് മുൻപാണ് മകന്റെ ഇരുവൃക്കകളും തകരാറിലാണ്, സഹായിക്കണം എന്നപേക്ഷിച്ച് സേതുലക്ഷ്മിയമ്മ സമൂഹ മാധ്യമങ്ങളിൽ എത്തിയത്.
മകന്റെ കണ്ണുനീരിന് മുന്നില്‍ നിസ്സഹായതയോടെയാണ് സേതുലക്ഷ്മിയ്ക്ക് നിൽക്കേണ്ടി വന്നത്. 'അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണമെന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി ഉണ്ടായിരുന്നുള്ളുവെന്നാണ് സേതുലക്ഷ്മി ലൈവിൽ കണ്ണീരോടെ പറഞ്ഞത് മലയാളികളുടെ മനസിലും വിങ്ങലായി മാറുകയായിരുന്നു.
നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയതെന്ന് സേതുലക്ഷ്മി വിതുമ്പിയപ്പോൾ സഹായഹസ്തങ്ങളുമായി സിനിമാരംഗത്തുള്ളവർ എത്തിയിരിക്കുകയാണ്. അതിനെക്കുറിച്ച് സേതുലക്ഷ്മി പറയുന്നത് ഇങ്ങനെ...
“സിനിമയ്ക്കകത്തും പുറത്തും നിന്ന് നിരവധിപേർ വിളിച്ചു. അക്കൗണ്ടില്‍ പൈസ വന്നു തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം മുൻപ് മഞ്ജു വാരിയർ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. വിഷമിക്കേണ്ട, എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം എന്നുപറഞ്ഞു. നമ്മള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരോട് സഹായിക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ‘അമ്മ’ സംഘടന സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരുപാട് പേരെ സംഘടന സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന പണം കണ്ടെത്തട്ടെ.
മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാൻ സിനിമയിലേക്ക് വന്നത്. ശസ്ത്രക്രിയയ്ക്കു മാത്രം 35 ലക്ഷം രൂപയോളം ചിലവു വരും. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര്‍ അവസരങ്ങള്‍ നല്‍കാറുണ്ട്. മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന്.
മകന്‍ കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം. അവന്റെ മൂത്തമകന് 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോഴും പറയാറുണ്ട്.”- സേതുലക്ഷ്മിയമ്മ പറയുന്നു.
https://www.facebook.com/Malayalivartha


























