നാലാം തവണയും നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് ലണ്ടൻ കോടതി

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യ പ്രതി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടൻ കോടതി ഇത് നാലാം തവണയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്.
പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോൾ ലണ്ടനിൽ തടവിൽ കഴിയുകയാണ്. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha


























