പാക് ആകാശം തൊടാതെ മോദി കിര്‍ഗിസ്ഥാനില്‍; ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ (എസ് സി ഒ) പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനം ബിഷ്‌കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പാകിസ്താന്‍ വ്യോമ മേഖല ഒഴിവാക്കി

ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ (എസ് സി ഒ) പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനം ബിഷ്‌കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പാകിസ്താന്‍ വ്യോമ മേഖല ഒഴിവാക്കി. പകരം ഒമാന്‍ വ്യോമ മേഖലയിലൂടെയാണ് മോദിയുടെ വിമാനം ബിഷ്‌കേക്കിലെത്തിയത്. മോദിക്കായി വ്യോമ മേഖല തുറക്കാമെന്ന് പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞിരുന്നു. ഒമാനും ഇറാനും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളും പിന്നിട്ട് ബിഷ്‌കേക്കില്‍.
പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും യാത്രകള്‍ക്കായി ഇന്ത്യ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ വിമാനങ്ങള്‍ക്ക് യാത്രാനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ സുരക്ഷയടക്കം പരിഗണിച്ചാണ് ഒമാന്‍ വഴി പോകാന്‍ തീരുമാനിച്ചത് എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ മേയ് 21, 22 തീയതികളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ യാത്രയ്ക്ക് പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു.
ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ 11 വ്യോമപാതകളിൽ 9 എണ്ണവും താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാൻ പാക്ക് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. വിദേശകാര്യ മന്ത്രാലത്തിന്റെ അവശ്യപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ നടപടി. എന്നാൽ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു.
പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്നു കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha


























