വിരൽ തുമ്പിൽ ഇനി പെട്രോളും; ചൂണ്ടു വിരൽ തുമ്പിൽ ആഹാരവും വസ്ത്രവും മാത്രമല്ല ഇനി മുതൽ പെട്രോളും,ഡീസലും കിട്ടി തുടങ്ങും

ചൂണ്ടു വിരൽ തുമ്പിൽ ആഹാരവും വസ്ത്രവും മാത്രമല്ല ഇനി മുതൽ പെട്രോളും,ഡീസലും കിട്ടി തുടങ്ങും. പുതിയ മൊബൈൽ ആപ്പുമായി യുവ സംരംഭകരായ നാസ്സർ അൽ കാബിയും ജമാൽ ഖാതിബുമാണു രംഗത്ത് വന്നിരിക്കുന്നത്. ഐ ഫ്യൂവൽ എന്ന ആപ്പിൽ ബുക്ക് ചെയ്താൽ ഇന്ധനം വീട്ടു പടിക്കൽ എത്തും. 'വീ ഫിൽ, യു ചിൽ' എന്നാണ് ആപ്പിന്റെ ടാഗ്‌ലൈൻ.
പരിശോധനകൾ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനാണ്ഐ ഫ്യൂവൽ പദ്ധതിയിടുന്നത്. ഊർജ മന്ത്രാലയത്തിൻറെയും അധികൃതരുടെയും അംഗീകാരം നേടിയെടുത്ത ആപ്പ് പ്രവർത്തന മികവ് വരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ മറ്റിടങ്ങളിലേക്കും വ്യാപിക്കും. വ്യത്യസ്തമായ രീതിയിൽ നിർമിച്ചിരിക്കുന്ന ട്രക്കിലായിരിക്കും ഇന്ധനം കൊണ്ട് വരിക.തീ അണക്കുക തുടങ്ങി ട്രക്കിന് വേണ്ടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ലഭ്യമാക്കും. പേൾ ഖത്തർ, വെസ്റ്റ് ബേ, ഖത്തർ സർവകലാശാല തുടങ്ങി ഗതാഗത തിരക്കേറിയ ഇടങ്ങളിലാകും സേവനത്തിനു തുടക്കം കുറിക്കുക. പെട്രോൾ വിലയ്ക്ക് മാറ്റം ഉണ്ടാകില്ല എങ്കിലും 18 റിയാൽ സർവീസ് ചാർജായി ഈടാക്കനാണ് പദ്ധതി .
https://www.facebook.com/Malayalivartha


























