പാകിസ്ഥാൻ കരിമ്പട്ടികയിലേക്കെന്നു എഫ്എടിഎഫ്; ആഗോള സമിതിയിൽ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത് ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾ

തീവ്രവാദം തുടച്ചുനീക്കിയില്ലെങ്കിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്എടിഎഫ്) മുന്നറിയിപ്പ്. വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്നും എഫ്എടിഎഫ് കർശന നിർദേശം നൽകി. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് ആഗോള സമിതിയിൽ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് അവസാനിപ്പിക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയിടാനും മതിയായ നടപടികള്‍ എടുത്തില്ലെന്നും സമിതി വിമർശിച്ചു. പാക്കിസ്ഥാനു അനുകൂലവാദവുമായി ചൈന രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും.
അതേസമയം, വിഷയത്തിൽ ചൈന പാകിസ്ഥാന്റെ രക്ഷക്കെത്താൻ ശ്രമം നടത്തിയെങ്കിലും അന്തിമ തീരുമാനത്തിൽ ഇടപെടില്ലെന്നാണ് സൂചന. ഭീകരർക്ക് സഹായം എത്തിക്കുന്നത് തടയാൻ കഴിയാത്തതിനാൽ പാകിസ്ഥാനെ ഇതിനോടകം തന്നെ എം.എ.ടി.എഫ് തങ്ങളുടെ ഗ്രേ ലിസ്‌റ്റിൽ പെടുത്തിയിട്ടുണ്ട്. യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹാഫിസ് സെയിദ്, മൗലാനാ മസൂദ് അസർ എന്നിവർക്കെതിരെ നടപടി എടുക്കാൻ വൈകുന്നതിൽ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങൾ എം.എ.ടി.എഫ് വേദിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു.
എന്നാൽ ലഷ്‌കരെ ത്വയിബ, ജമാഅത്തുൽ ദഅ്‌വ, ഫലാഹിൽ ഇൻസാനിയത്ത് ഫൗണ്ടേഷൻ, ജെയ്‌ഷേ മുഹമ്മദ് എന്നിവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നും ഇവരുടെ കൈവശമുണ്ടായിരുന്ന 700ലധികം പ്രോപർട്ടികൾ പിടിച്ചെടുത്തെന്നുമാണ് പാകിസ്ഥാന്റെ വാദം.
https://www.facebook.com/Malayalivartha