വടക്കന്‍ അയര്‍ലണ്ടിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

വടക്കന്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റിനു സമീപത്തായി ആന്‍ട്രിമില്‍ മലയാളി യുവതി കാര്‍ അപകടത്തില്‍ മരിച്ചു. കോട്ടയം കിടങ്ങൂര്‍ മാറിടം സ്വദേശിനി ഷൈമോള്‍ നെല്‍സണ്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ ബാലുമണി ക്‌റാങ്കിലായിരുന്നു അപകടം നടന്നത്. ബെല്‍ഫാസ്റ്റില്‍ ആന്‍ട്രിം മരിയ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ് ഷൈമോള്‍. ഇവരുടെ സുഹൃത്തായ ബിജുവിന്റെയും മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിന്‍ബറോ സില്‍വര്‍ ക്യാംപിനു കൊണ്ട് വിടുവാന്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്.
ഷൈമോളുടെ കാര്‍ ഓടിച്ചിരുന്ന മെയ്‌മോള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ സഞ്ചരിച്ച ടൊയോട്ട യാരിസ് കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഷൈമോള്‍ മരിച്ചു. ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണും , മെയ് മോളുടെ ഭര്‍ത്താവ് ബിജുവും നാട്ടില്‍ അവധിക്കു പോയിരിക്കുകയാണ്. അപകട വിവരം അറിഞ്ഞു ഇരുവരും ബെല്‍ഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട്. ഷൈമോള്‍ നെല്‍സണ്‍ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്.
https://www.facebook.com/Malayalivartha


























