വീണ്ടും മസൂദ് അസര്‍, ഞെട്ടി ലോകം; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ സ്‌ഫോടനം നടന്ന വിവരം ചിലര്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മാധ്യമങ്ങളെ പ്രദേശത്തേക്ക് കടക്കുന്നത് സൈന്യം നിരോധിച്ചിരിക്കുകയാണെന്നും സംഭവം മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.
സ്‌ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























