മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തു പിതാവിന്റെ കുറ്റം സമ്മതം

മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയില്‍ ഒളിപ്പിച്ച കേസില്‍ എറണാകുളം സ്വദേശിയായ വളര്‍ത്തു പിതാവ് വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കുട്ടിയെ പരിക്കേല്‍പ്പിച്ചെന്ന കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്. കേസില്‍ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടിയാണിത്. കൊലപാതക കേസില്‍ ഡാളസ് കോടതിയില്‍ വിചാരണ നടക്കുന്നതിനു മുമ്പായാണ് നാടകീയ സംഭവം. കേസില്‍ കൊലപാതക കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുക. എന്നാല്‍ പരിക്കേല്‍പ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കില്‍ 30 വര്‍ഷം തടവുശിക്ഷയില്‍ ഒതുങ്ങും.
2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























