മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം... അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്. ബുധനാഴ്ച ഡാളസിലെ കോടതിയാണ് വെസ്‌ലി മാത്യൂസിനെ (39) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തിങ്കളാഴ്ച വെസ്‌ലി മാത്യൂസ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
2017 ഒക്ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്ന് വെസ്‌ലി പോലീസില്‍ പരാതിനല്‍കിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനുപുറത്തുനിര്‍ത്തിയെന്നും 15 മിനിറ്റിനുശേഷം അവളെ കാണാതാവുകയായിരുന്നെന്നുമാണ് വെസ്‌ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.
"
https://www.facebook.com/Malayalivartha