വീട്ടിലെ നായ്ക്കുട്ടികളെ തിളച്ചവെള്ളത്തിലിട്ട് വേവിച്ച് കൊല്ലുന്നത് കാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തി... 15 മക്കളെ വര്ഷങ്ങളോളം ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനം; സ്വന്തം മക്കളെയും വീട്ടിലെ വളര്‍ത്ത് നായക്കുട്ടികളെയും പീഡനത്തിന് ഇരയാക്കിയ അമ്മയുടെ ക്രൂരതയിൽ കണ്ണ് തള്ളി പോലീസ്

സ്ത്രീയുടെ ഒരു മകന്‍ മാരകായുധങ്ങളുമായി അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ കൊടും ക്രൂരത വെളിയിലെത്തിയത്. സ്വന്തം മക്കളെയും വീട്ടിലെ വളര്‍ത്ത് നായക്കുട്ടികളെയുമാണ് ഈ 'അമ്മ ക്രൂര പീഡനത്തിന് ഇരയാക്കിയത്. മക്കളെ പീഡിപ്പിച്ചതിനാണ് ന്യൂ മെക്‌സിക്കോയിലുള്ള മാര്‍ത്ത ക്രൗച്ച്(53) അറസ്റ്റിലായത്. 15 മക്കളാണ് മാര്‍ത്തയ്ക്കുള്ളത്. ഇതില്‍ ഒപ്പം താമസിക്കുന്ന കുട്ടികളാണ് ക്രൂര പീഡനത്തിനിരയായത്.
സ്ഥിരമായി അമ്മ ശാരീരികവും മാനസികവുമായി പീഡനം തുടര്‍ന്നതോടെ തന്നെ സഹോദരങ്ങള്‍ അരിസോണിലേക്ക് കൊണ്ടുപോയിയെന്ന് ഒരു മകള്‍ പറഞ്ഞു. മറ്റൊരു മകള്‍ക്ക് തടിയാണെന്ന് പറഞ്ഞ് മൂന്ന് വര്‍ഷത്തോളം തടികുറയ്ക്കാനായി ചങ്ങലയ്ക്കിടുകയും ചെ്തു. മക്കളെ കൂടാതെ വീട്ടിലെ നായ് കുട്ടികളെയും ക്രൂരതയ്ക്ക് ഇരയാക്കി. വീട്ടിലെ നായ്ക്കുട്ടികളെ തിളച്ചവെള്ളത്തിലിട്ട് വേവിച്ച് കൊല്ലുന്നത് കാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തി. കുട്ടികളെ സ്‌കൂളിലാക്കാനോ പുറത്തിറക്കാനോ ഇവര്‍ സമ്മതിച്ചിരുന്നില്ല. ഇത് ചോ്ദ്യം ചെയ്ത മകളെ തവി കൊണ്ട് അടിച്ച് തൊലിപൊട്ടിച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും കുട്ടികള്‍ മൊഴി നല്‍കാതിരിക്കാന്‍ കാറില്‍ പൂട്ടിയിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ന്യുമെക്‌സിക്കോയില്‍ പല സ്ഥലങ്ങളില്‍ ഇവര്‍ താമസിച്ചിട്ടുണ്ട്. ഇവരുടെ ജോലിയെന്താണെന്നും മറ്റും അധികാരികള്‍ അന്വേഷിച്ച് എത്തിയാല്‍ ഉടന്‍ തന്നെ ആ സ്ഥലം വിടാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























