ഭാര്യക്ക് മുന്നിൽ ഭർത്താവും രണ്ടു വയസ്സുകാരി മകളും മുങ്ങി മരിച്ചു; അപകടം നദി നീന്തി കടന്നു കുടിയേറാൻ ശ്രമിക്കുന്നതിനിടെ; നയം മാറ്റാതെ ട്രംപ്

യു എസിൽ കുടിയേറ്റ ശ്രമത്തിനിടെ നടക്കുന്ന മരണ വാർത്തകൾ വീണ്ടും ലോകത്തെ നൊമ്പരപ്പെടുത്തുന്നു. യു എസ്സിലേക്കു കുടിയേറാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും മകളും മുങ്ങി മരിച്ചത് ഭാര്യയുടെ കൺ മുന്നിൽ.
റിയോ ഗ്രാൻഡ് തീരത്തായിരുന്നു പിതാവിൻറെയും മകളുടെയും ദാരുണ അന്ത്യം നടന്നത്. പിതാവിൻറെ ടീ ഷർട്ടിൽ മേൽ കൈ വച്ച് മകൾ കിടക്കുന്ന ചിത്രം മനുഷ മനസ്സിനെ വേദനപ്പെടുത്തുന്നതാണ്. ഭാര്യക്കും മകൾക്കുമൊപ്പം നീന്തി തുടങ്ങിയതായിരുന്നു എന്നാൽ ആൽബർട്ടോ മാർട്ടിനെസ് റാമിറസ് എന്ന അച്ഛനും വലേറിയ എന്ന മകൾക്കും മരണത്തിനെ നീന്തി കടക്കാനായില്ല. തന്റെ ഭർത്താവും മകളും മുക്കി മരിക്കുന്നതു നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഭാര്യ ടാനിയക്ക് കഴിഞ്ഞുള്ളു. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു റാമിറസിന്റെ കുടുംബം.
നമുക്കു തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞെന്നും വീടുണ്ടാക്കാനും ച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകളെയും ചേർത്തു പിടിച്ച് റാമിസ് നദി നീന്തി കടക്കാൻ ഇറങ്ങിയതെന്നും റാമിസിന്റെ മാതാവ് പറഞ്ഞു. യു എസ്സിൽ കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയിൽ കാക്കണം എന്ന നയമാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുടരുന്നത്. നടപടികൾ പൂർത്തിയാകുന്നതിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വരും കുടിയേറ്റക്കാർക്ക്. അതിനാലാണ് മറ്റു മാർഗങ്ങളിലൂടെ അവർ കുടിയേറ്റ ശ്രമം നടത്തുന്നത്. കുടിയേറ്റത്തിനിടെ നിരവധി വ്യക്തികൾ കൊല്ലപ്പെടുന്നുണ്ട്. രണ്ടു വയസ്സുകാരി വലേറിയയുടെ മരണ ചിത്രവും ലോകത്തിൻറെ മനസ്സിൽ ഒരു വിങ്ങലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























