ഞാൻ ആ ചിത്രത്തെ വെറുക്കുന്നു; തകർന്ന മനസോടെ ട്രംപ്

ലോകത്തിന്റെ നൊമ്പരമായി മധ്യ അമേരിക്കൻ രാജ്യമായ എൽസാവദോറിൽ നിന്നു യുഎസിലേക്കു കുടിയേറാനുള്ള സ്വപ്നങ്ങൾ 26 കാരൻ നെയ്ത റാമിറസും രണ്ടുവയസുകാരി മകൾ വലേറിയയും. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
‘ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുമ്പോഴാണ് കുഞ്ഞു വലേറിയയുടെ ചിത്രത്തിനു മുന്നിൽ ഒരു നിമിഷം ട്രംപിനെയും മനസ്സുരുകിയത്.
അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല.
സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിക്കു സമാനമായി വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു ചിത്രം കൂടിയാണ് ഇത്. അമേരിക്കയിലേക്കുള്ള ജീവന്‍ പണയം വെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെ ചിത്രം ലോക മനസാക്ഷിയെ വീണ്ടും പിടിച്ചുലക്കുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്. 2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലായിരുന്നു കുട്ടി.
https://www.facebook.com/Malayalivartha