അവളെയോർത്തു ലോകം കരയുന്നു; പക്ഷെ ഇവർ മാത്രം ഒന്നുമറിയാതെ ചിരിക്കുന്നു

കുത്തിയൊഴുകുന്ന നദിയെയും ഓളങ്ങളെയും താണ്ടി മനോഹരമായ തീരവും ഭാവിയും സ്വപ്നം കണ്ടു ഇറങ്ങിയത് ആയിരുന്നു ആ അച്ഛനും അമ്മയും മകളും. ആഴമുള്ള നദിയെ വക വയ്ക്കാതെ മകളെയും കൊണ്ട് അയാൾ നദി നീന്തി കടന്നു. അവളെ സുരക്ഷിതയായി കരക്ക് എത്തിച്ച ശേഷം അയാൾ അവളുടെ അമ്മയെ കൂട്ടികൊണ്ട് വരാൻ പുറപ്പെട്ടതായിരുന്നു. എന്നാൽ നദിയും വിധിയും അവർക്കു എതിരായിരുന്നു.
നദിയിലേക്കു വീണ തന്റെ മകളെ രക്ഷിക്കാൻ പിതാവ് കിണഞ്ഞു ശ്രമിച്ചു, എന്നാൽ ആഴ കയത്തിലേക്ക് മുങ്ങി താഴ്ന്ന മകളെ നീന്തി പിടിച്ചു സ്വന്തം ടീ ഷർട്ടിനുള്ളിൽ സുരക്ഷിതയാക്കി വീണ്ടും മകളെ രക്ഷിച്ചു. പക്ഷെ........... ലോകത്തെ നൊമ്പരത്തിലും കണ്ണീരിലും ആഴ്ത്തിയ ആ ചിത്രം ഇപ്പോഴും നമ്മുടെ മനസ്സിൽ വിങ്ങലായി നിൽക്കുകയാണ്. അതിൻറെ വേദന തീരുന്നതിനു മുൻപു നമ്മുടെ ഹൃദയത്തിലേക്ക് മറ്റൊരു ചിത്രവും കൂടി എത്തുകയാണ്.
കുഞ്ഞു വലേറിയയുടെ രണ്ടു ചിരിക്കുന്ന പാവകൾ. അവളുടെ ഇഷ്ടപ്പെട്ട പാവകൾ. തങ്ങളെ താലോലിക്കാൻ തഴുകുവാൻ ഉറങ്ങുമ്പോൾ അരികിൽ കിടത്തുവാൻ ഇനി അവൾ ഇല്ല എന്ന സത്യം അറിയാതെ ആ പാവകൾ ചിരിക്കുകയാണ്. ലോകം മുഴുവൻ അവളെ ഓർത്തു കരയുമ്പോൾ ചിരിക്കുന്നത് ആ പാവകൾ മാത്രം .................. കുഞ്ഞു വലേറിയ ഇനിയൊരിക്കലും തിരിച്ചു വരില്ല എന്നറിയാതെ അവ ചിരിക്കുകയാണ്........വലേറിയയുടെ മുത്തശ്ശിയാണ് രാജ്യാന്തര മാധ്യമങ്ങൾക്ക് മുന്നിൽ അവളുടെ പാവകളെ വിതുമ്പലോടെ കാണിച്ചത്.അവളുടെ ഇഷ്ടപ്പെട്ട പാവക്കുട്ടിയെയും അവർ കണ്ണീരോടെ കാട്ടി തന്നു.
മെക്സികോ-യു.എസ് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് നദിയില്‍ കുടിയേറ്റ ശ്രമത്തിനിടെ മുങ്ങി മരിച്ച 26 കാരന്‍ ഓസ്കര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസും മകൾ രണ്ടു വയസ്സുകാരി വലേറിയയുടെയും ചിത്രം ലോകത്തെ നടുക്കുകയുണ്ടായി. താൻ വെറുക്കുന്ന ചിത്രമാണിതെന്നു യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. വലറിയയുടെ അമ്മ വനേസ അവലോസ് നോക്കി നിൽക്കവെയാണ് ഇരുവരും മുങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha