പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ത്രില്ലിംഗ് മത്സരത്തിനു ശേഷം കളത്തിനുപുറത്ത് ആരാധകരുടെ തമ്മില്‍ത്തല്ല്

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ത്രില്ലിംഗ് മത്സരത്തിനു ശേഷം കളത്തിനുപുറത്ത് ആരാധകരുടെ തമ്മില്‍ത്തല്ല്. അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജയിച്ചതോടെയാണ് പാക് ആരാധകരുടെ ആഹ്ലാദം അണപൊട്ടിയത്.
മൈതാനത്തിനു പുറത്ത് കാണികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഗ്രൗണ്ടിനും പ്രധാന റോഡിനും ഇടയിലുള്ള ഗേറ്റ് ഒരുപറ്റം ആളുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.അഫ്ഗാന്‍ ആരാധകരും പാക് ആരാധകരും പരസ്പരം അടിയുണ്ടാക്കുകയും ചെയ്തു. കൊടിയുടെ കമ്പുകള്‍ ഉപയോഗിച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഐസിസി അറിയിച്ചു. കുഴപ്പം സൃഷ്ടിച്ച ആരാധകര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഐസിസി പറഞ്ഞു.
" f
https://www.facebook.com/Malayalivartha