എട്ടു മാസം ഗർഭിണിയായ യുവതിക്ക് കുത്തേറ്റു ; മരണ വെപ്രാളത്തിലും അമ്മ കുഞ്ഞിന് ജന്മം നൽകി

അജ്ഞാതൻറെ കുത്തേറ്റു വീണ ഗർഭിണി മരിക്കുന്നതിന് അൽപ്പം മുൻപ് കുഞ്ഞിന് ജനനം നൽകി.എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിൻറെ നില ഗുരുതരമായി തുടരുന്നു.
ജൂണ്‍ 29 രാത്രി സൗത്ത് ലണ്ടന് സമീപം ക്രോയ്ഡനിലാണ് അതി ദാരുണമായ സംഭവം നടന്നത്. 26 കാരിയായ കെല്ലി മേരി ഫേവ്രെല്ലേയാണ് മരണത്തോടു മല്ലടിക്കുമ്പോഴും തൻറെ ഉദരത്തിൽ വളർന്നതിനെ പ്രസവിച്ചത്. പ്രാഥമിക ചികിത്സ നല്‍കി യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ സഹായത്തോടെയാണ് കെല്ലി മേരി കുഞ്ഞിന് ജന്മം നൽകിയത്. രക്ഷാ ശ്രമത്തിനിടെ ഹൃദയാഘാതം വന്നാണ് അവർ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന കുഞ്ഞിൻറെ സ്ഥിതി അതീവ ഗുരുതരമാണ്.
പേര് വിവരങ്ങൾ പുറത്തു വിടാത്ത 29 കാരനെയും 37 കാരനെയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 29 രാത്രി സൗത്ത് ലണ്ടന് സമീപം ക്രോയ്ഡനില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുത്തേറ്റു പിടയുന്ന ഗർഭിണിയെ കാണുകയായിരുന്നു. യുവതി കുത്തേറ്റു കൊല്ലപ്പെടുകയും കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയിരിക്കുകയും ചെയ്യുന്ന സംഭവം അതി ദാരുണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. നാടിനെ നടുക്കിയ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ക്രോയ്ഡന്‍ പൊലീസ് അറിയിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha