ഗൂഗിള്‍ പേ ചെയ്യാന്‍ സാധിച്ചില്ല: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് രോഗിയായ യുവതിയെ രാത്രിയില്‍ ഇറക്കിവിട്ടു

തിരുവനന്തപുരത്ത് ടിക്കറ്റിന്റെ പണം ഗൂഗിള്‍ പേ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് രോഗിയായ യുവതിയെ ഇറക്കിവിട്ടതായി പരാതി. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസില്‍ നിന്ന് ഇറക്കി വിട്ടത്.
ആശുപത്രിയില്‍ പോയി വരവേ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 9 മണിയോടെ കണ്ടക്ടര്‍ നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയില്‍ പറയുന്നു.
സുഖമില്ലാത്ത തന്നെ ഭര്‍ത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് ഡിപ്പോ അധികൃതര്‍ക്ക് പരാതി നല്‍കിയതെന്നും ദിവ്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























