മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മുതലക്കൂട്ടിലിറങ്ങിയ രണ്ടു വയസ്സുകാരിയെ മുതലകള്‍ കടിച്ചു കീറികൊന്നു

മാതാപിതാക്കളറിയാതെ മുതലക്കൂട്ടിലിറങ്ങിയ രണ്ടു വയസ്സുകാരിയെ മുതലകള്‍ കടിച്ചു കീറികൊന്നു. പിതാവ് വളര്‍ത്തിയ മുതലകളാണ് കടിച്ചു കീറികൊന്നത്. കംപോഡിയയിലെ സീയെം റീപ്പില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. റോം റോത്തെന്ന രണ്ടു വയസുകാരി മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മുതലകളുടെ കൂട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് കുട്ടിയെ കാണാത്തതിനാല്‍ പരിശോധന നടത്തവെ മുതലകള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങിയെങ്കിലും കുട്ടിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. തുകലിനും ഇറച്ചിക്കും വേണ്ടിയാണ് മുതലകളെ വളര്‍ത്തിയിരുന്നതെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha