ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ മക്കളെയും കൊണ്ട് നാടുവിട്ടത് 270 കോടിയോളം രൂപയുമായി... രാജകുമാരി ഒളിവിൽ കഴിയുന്നത് ലണ്ടനിലോ?

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്‍റെ ഭാര്യമാരിലൊരാളായ ഹയാ ബിന്റ് അൽ ഹുസൈൻ മക്കളെയും കൊണ്ട് നാടുവിട്ടതായി റിപ്പോർട്ട്. മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പം ഏകദേശം 270 കോടിയോളം രൂപയും (31 ബില്യൺ) ഇവർ കൊണ്ടു പോയതായി റിപ്പോർട്ടുകളിൽ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. .ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മൻ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ' രക്ഷപ്പെടൽ' ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നൽകണമെന്ന അൽ മക്തൂമിന്റെ ആവശ്യം ജർമ്മനി നിരസിച്ചതാണ് പ്രശ്നങ്ങൾ ഉയർത്തിയതെന്നാണ് സൂചന. ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവിൽ ലണ്ടനിൽ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്. ഓക്സ്ഫോഡിൽ നിന്ന് പഠിച്ചിറങ്ങിയ ഹയാ ബിന്റ് സന്നദ്ധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. പിന്നാലെയാണ് ഇവരുടെ നാടുകടക്കൽ വാർത്തയെത്തുന്നത്.
ഒരുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് ദുബായ് രാജകുടുംബം വിവാദത്തില്‍നിറയുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ ലത്തിഫ ബിന്റ് മുഹമ്മദ് അല്‍ മക്തൂം സുഹൃത്തിനൊപ്പം രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. ഇവരെ ഗോവയില്‍ കടലിലെ യാട്ടില്‍നിന്ന് പിടുകൂടി. പിന്നീട് ലത്തീഫയെക്കുറിച്ച് വിവരമൊന്നുമില്ല. ഹായ രാജകുമാരിയുടെ നാടുവിടലോടെ, ലത്തീഫയുടെ തിരോധാനവും വാര്‍ത്തകളില്‍ നിറയുകയാണ്. ലത്തീഫയെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഒരാഴ്ച നീളുന്ന റോയല്‍ അസ്‌കോട്ട് കുതിരപ്പന്തയത്തില്‍ ഷെയ്ഖ് മക്തൂം തനിച്ച് പങ്കെടുത്തതോടെയാണ് ഹായ രാജകുമാരിയുടെ അസാന്നിധ്യം ശ്രദ്ധേയമായത്. ലണ്ടനില്‍ ജൂണ്‍ 22-ന് ഉദ്ഘാടനച്ചടങ്ങില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം അദ്ദേഹം പങ്കെടുത്തു. സാധാരണ ഈ ചടങ്ങില്‍ ഹായയും പങ്കെടുക്കേണ്ടതായിരുന്നു. അതിനിടെ, ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയ്ഖ് മുഹമ്മദ് എഴുതിയതെന്ന് കരുതുന്ന ഒരു കവിത പ്രത്യക്ഷപ്പെട്ടു. ഇതില്‍ വഞ്ചനയെക്കുറിച്ച് പറയുന്നത് ഹായയെ ഉദ്ദേശിച്ചതാണെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. ഏറ്റവും വിലപിടിച്ചതിനെ നീ വഞ്ചിച്ചു. ഞാന്‍ നിനക്ക് വിശ്വാസവും ഇടവും നല്‍കി എന്ന വരികളാണ് ഹായയെ ഉദ്ദേശിച്ചുള്ളതായി കരുതുന്നത്.
68-കാരനായ ഷെയ്ഖ് മക്തൂമിന് ഹായയടക്കം ആറ് ഭാര്യമാരാണുള്ളത്. ഇരുപതിലേറെ മക്കളുമുണ്ട്. 2004-ലാണ് ഹായയെ മക്തൂം വിവാഹം കഴിച്ചത്. ജൂനിയര്‍ വൈഫ് എന്നാണ് ഹായ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. യൂറാബിയ എന്ന വെബ്‌സൈറ്റിലാണ് ഇവരുടെ ഒളിച്ചോട്ടം ആദ്യം പ്രത്യക്ഷപ്പെട്ടത്. അമേരിക്കയില്‍നിന്നുള്ള ഡെയ്‌ലി ബീസ്റ്റ് എന്ന വെബ്‌സൈറ്റാണ് ഹായയും കുട്ടികളും ലണ്ടനില്‍ ഒളിച്ചുതാമസിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ലണ്ടനില്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തെ കവച്ചുവെക്കുന്ന 85 ദശലക്ഷം പൗണ്ട് വിലയുള്ള കൂറ്റന്‍ ബംഗ്ലാവ് ഹായ രാജകുമാരിയുടെ പേരിലുണ്ട്. ഇവരുടെ തിരോധാനത്തെക്കുറിച്ച് ജര്‍മനിയോ യു.എ.ഇ.യോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹായ ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടിയിട്ടുണ്ടെന്നാണ് സൂചന. ജീവിതം അപകടത്തിലായതുകൊണ്ടാകും നാടുവിട്ട് മറ്റൊരു രാജ്യത്ത് രാഷ്ട്രീയാഭയം തേടാന്‍ ഹായ ശ്രമിച്ചതെന്ന് ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് എന്ന മനുഷ്യാവകാശ സംഘടനയിലെ രാധ സ്റ്റെര്‍ലിങ് പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നേരിട്ട് മടുത്തതാവാം അതിനവരെ പ്രേരിപ്പിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.
ലത്തീഫ തന്റെ അടുത്ത സുഹൃത്തായ ടിന ജൗഹൈന്‍സണ്‍ എന്ന യുവതിക്കൊപ്പമാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അമേരിക്കയില്‍ അഭയം തേടുകയായിരുന്നു ലക്ഷ്യം. മുന്‍ ഫ്രഞ്ച് ചാരപ്രവര്‍ത്തകന്റെ സഹായത്തോടെയുള്ള ഒളിച്ചോട്ടം പരാജയപ്പെട്ടു. തനിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നില്ലെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും ലത്തീഫ് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. കൗമാരകാലത്ത് വീടുവിട്ടോടിപ്പോകാന്‍ ശ്രമിച്ചതിന് രണ്ടുവര്‍ഷത്തോളം ലത്തീഫ ജയിലില്‍ കഴിഞ്ഞിരുന്നു. ദുബായ് വിട്ട ലത്തീഫയെയും സുഹൃത്തിനെയും ഗോവയില്‍നിന്നാണ് പിടികൂടി യു.എ.ഇ.യില്‍ തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ലത്തീഫ എവിടെയാണെന്ന് യാതൊരു വിവരവുമില്ല.
https://www.facebook.com/Malayalivartha