ആമസോണ്‍ മേധാവിയുടെ ഭാര്യയ്ക്ക് വിവാഹമോചന ദ്രവ്യമായി ലഭിക്കുക 2.6 ലക്ഷം കോടി രൂപ

ആമസോണ്‍ മേധാവിയുടെ ഭാര്യ ജെഫ് ബെസോസി വിവാഹമോചന ഉടമ്പടിയുടെ ഭാഗമായി ഏകദേശം 3800 കോടി ഡോളര്‍ (ഏകദേശം 2.6 ലക്ഷം കോടി രൂപ) ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ പകുതി ദാനംചെയ്യുമെന്നാണ് ഇപ്പോള്‍മെക്കെന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലിലാണ് ജെഫ് ബിസോസും ഭാര്യ മെക്കെന്‍സിയും വിവാഹമോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ലോകംകണ്ടതില്‍വെച്ച് ഏറ്റവും സമ്ബന്നമായ വിവാഹമോചന ഉടമ്ബടിയായിരിക്കും ഇതെന്ന് അന്നുതെന്നെ വ്യക്തമായിരുന്നു. ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. അതായത് വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം.
വിവാഹമോചിതരാകുന്നവര്‍ക്ക് പരസ്പരധാരണയിലെത്താനായില്ലെങ്കില്‍സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. എന്നാല്‍ സ്വത്ത് ഭാഗിക്കുന്നത് സംബന്ധിച്ച് ജെഫ് ബിസോസുംമെക്കെന്‍സിയും ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം മൊത്തം ആസ്തിയുടെ ഏകദേശം 25 ശതമാനമാണ് ഭാര്യയായ മക്കെന്‍സിയ്ക്ക് ജെഫ് ബസോസ് നല്‍കുന്നത്. ഇത് ഏകദേശം 3800 കോടി ഡോളറായിരിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും സമ്ബന്നയായ നാലാമത്തെ വനിതയാകും ഇവര്‍. ഇത്രയും തുക നല്‍കിയാലും ഏകദേശം 11000 കോടി ഡോളര്‍ ജെഫ് ബിസോസിന് ശേഷിക്കും. അങ്ങനെയാകുമ്‌ബോള്‍ ലോകത്തിലെ ഏറ്റവും സമ്ബന്നന്‍ എന്ന പദവിയില്‍ അദ്ദേഹം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha