റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം... കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്

റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചു. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് ഇതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിച്ചതില്‍ നിന്നുമുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് വിശദീകരണം.
റഷ്യന്‍ നാവിക സേനയ്ക്ക് നേരിട്ട കടുത്ത നഷ്ടമാണ് ഇതെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ വ്യക്തമാക്കി. മിടുക്കരായ നാവികരായിരുന്നു മുങ്ങിക്കപ്പലിലുണ്ടായിരുന്നത്, മരിച്ചവരില്‍ ഏഴ് പേര്‍ ക്യാപ്റ്റന്മാരാണ്, രണ്ടു പേര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങിയവരുമാണ് പുടിന്‍ പറഞ്ഞു.
സെവെറോമോസ്‌കിലെ ആര്‍ക്ടിക് നാവിക പോര്‍ട്ടിലാണ് സംഭവം. 2000ല്‍ കര്‍സ്‌ക് ആണവ മുങ്ങിക്കപ്പലിന് തീപിടിച്ച് 118 പേര്‍ മരിച്ചത് ഈ തുറമുഖത്താണ്. അപകടത്തില്‍പെട്ട മുങ്ങിക്കപ്പലിനക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. എത്രപേര്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല.
https://www.facebook.com/Malayalivartha