ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യയ്ക്ക് സ്വന്തമായുള്ളത് 85 ദശലക്ഷം പൗണ്ട് വിലയുള്ള കൂറ്റന്‍ ബംഗ്ലാവ്...ഒളിച്ചോടുമ്പോൾ കയ്യിൽ കരുതിയത് 270 കോടിയോളം രൂപ... സുൽത്താന്റെ നെഞ്ചിടിപ്പ് കൂട്ടിയ ഹായ രാജകുമാരിയുടെ കഥ

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്‍റെ ഭാര്യമാരിലൊരാളായ ഹയാ ബിന്റ് അൽ ഹുസൈൻ മക്കളെയും കൊണ്ട് നാടുവിട്ടതോടെയാണ് സുൽത്താന്റെ ആറാം ഭാര്യയുടെ വിശേഷങ്ങള്‍ വിദേശ മാധ്യമങ്ങൾ ചർച്ചയാക്കാൻ തുടങ്ങിയത്. മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പം ഏകദേശം 270 കോടിയോളം രൂപയും (31 ബില്യൺ) ഇവർ കൊണ്ടു പോയതായി റിപ്പോർട്ടുകളിൽ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ്.
2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. .ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്. ഹായ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാചാലയാകുന്ന സ്വഭാവക്കാരിയായിരുന്നു. ഇംഗ്ലണ്ടിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തിനടുത്ത് 85 ദശലക്ഷം പൗണ്ട് വിലയുള്ള കൂറ്റന്‍ ബംഗ്ലാവ് ഹായ രാജകുമാരിയുടെ പേരിലുണ്ട്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹായ ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരിയാണ്.
താന്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഹായ പ്രസിദ്ധയായിരുന്നത്. ഇംഗ്ലണ്ടിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹയ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുമാണ് തന്റെ ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് പഠനം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയിലും ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ് വില്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 സിഡ്നി ഒളിമ്ബിക്സില്‍ ജോര്‍ദാന് വേണ്ടി കുതിരയോട്ടത്തില്‍ പങ്കെടുക്കുകയും ചെയ്തു.
യു.എ.ഇയിലെ എല്ലാ പ്രധാന കുതിരയോട്ട മത്സരങ്ങളിലും ഭര്‍ത്താവ് ഷെയ്ഖ് മുഹമ്മദിനൊപ്പം പങ്കെടുക്കാറുണ്ടിയിരുന്നു. 2004ലാണ് ആറാം ഭാര്യയായി ഷെയ്ഖ് മുഹമ്മദ് ഹയയെ വിവാഹം കഴിക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ 45കാരി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ആദ്യം ജര്‍മനിയിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും കടന്നത്. പുതിയ ജീവിതം തുടങ്ങാനായി ഏതാണ്ട് 270 കോടി രൂപയോളം ഹയ തനിക്കൊപ്പം കരുതിയിട്ടുണ്ടെന്നാണ് വിവരം. വിവാഹ മോചനത്തിനായി ഇരുവരും ലണ്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കിയതായി സൂചനയുണ്ട്.ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് വിവരം. ഹായ രാജകുമാരി രണ്ട് കുട്ടികളുമായി രാജ്യം വിട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്.
ജോര്‍ദാന്‍ ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവിന്റെ മകളാണ് ഹായ രാജകുമാരി. കഴിഞ്ഞ വര്‍ഷം റാഷിദ് അല്‍ മഖ്തൂമിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഷെയ്ഖ ലത്തീഫ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. കുതിരപ്പന്തയത്തില്‍ തത്പ്പരനായ ഷെയ്ഖ് മുഹമ്മദ്, ബ്രിട്ടനിലെ ഏറ്റവും വലിയ പന്തയ കുതിരാലയങ്ങളിലൊന്നായ ഗോഡോള്‍ഫിനിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു.ഈ കായിക പ്രേമം തന്നെയായിരുന്നു ഇരുവരെയും അടുപ്പിച്ചതും. വിവാഹ ശേഷവും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു 45 കാരിയായ ഹയ.
ഹയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത് 'കുട്ടിക്കാലം മുതല്‍ ഹയയുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗം സ്പോര്‍ട്സ് ആയിരുന്നു. സ്വന്തം ജീവിതത്തില്‍ സ്പോര്‍ട്സിന്റെ ശക്തി അനുഭവിച്ചറിഞ്ഞ ഹയ സമാനമായ അനുഭവം മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.' എന്നാണ്. സ്പോര്‍ട്സ് ജീവിതം മെച്ചപ്പെടുത്തുകയും സ്ത്രീയെ ശാക്തീകരിക്കുകയും രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ തടസങ്ങള്‍ തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞമാസം പകുതി മുതല്‍ ഹയ പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷയാണ്. കഴിഞ്ഞ ജൂണില്‍ കുതിരയോട്ടത്തിന് പേരുകോട്ട റോയല്‍ അസ്‌കോട്ടില്‍ ഭര്‍ത്താവിനൊപ്പം ഹയയുണ്ടായിരുന്നില്ല.
ഹയ തന്റെ രാജ്യത്ത് നിന്നും രക്ഷപ്പെട്ട് ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടിയെന്ന് യു.എ.ഇ തടവിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ തലവന്‍ വ്യക്തമാക്കി. ഷെയ്ഖ് മുഹമ്മദിന്റെ മകളായ ലത്തീഫ കുറച്ച് നാള് മുമ്ബ് പിതാവില്‍ നിന്ന് രക്ഷപ്പെട്ടോടിയെങ്കിലും ഒടുവില്‍ യു.എ.ഇ അധികൃതരുടെ കയ്യില്‍ തന്നെ അകപ്പെട്ടു. ഈ അവസ്ഥ തനിക്കുമുണ്ടാകുമെന്ന് ഭയന്നാണ് ഹയയും നാടുവിട്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം തന്നെ വിട്ട് ലണ്ടനിലേക്ക് ഒളിച്ചോടിയ ഭാര്യ പ്രിസന്‍സസ് ഹയയെ കോടതി കയറ്റാനൊരുങ്ങുകയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂർ. ഇതിന്റെ ഭാഗമായി കുട്ടികളെ വിട്ട് കിട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഷെയ്ഖ് ലണ്ടന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒളിച്ചോടി പ്രിന്‍സസ് ഹയ ഒളിവില്‍ കഴിയുന്നത് ഇന്ത്യന്‍ ബില്യണയറായ ലക്ഷ്മി മിത്തലില്‍ നിന്നും വാങ്ങിയ ലണ്ടന്‍ കെന്‍സിങ്ടണ്‍ പാലസിന്റെ ആഡംബരക്കൊട്ടാരത്തിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
തന്നെ വഞ്ചിച്ച് പോയ ഭാര്യയ്ക്കെതിരെ ലണ്ടന്‍ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിലാണ് ഷെയ്ഖ് ഹരജി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഹിയറിങ് ജൂലൈ 30ന് നടക്കുന്നതായിരിക്കും. ഷെയ്ഖിന്റെ കുട്ടികളെ ഹയ അദ്ദേഹത്തിനൊപ്പം ദുബായിലേക്ക് അയക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കുകയും ചെയ്യും. 45 കാരിയായ ഹയ ദുബായ് കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടുകയും ലണ്ടനിലെത്തിയെന്നും കോടതി നടപടി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടി തട്ടിക്കൊണ്ട് പോയതാണെന്ന് വ്യക്തമായാല്‍ കുട്ടിയെ വിട്ട് കൊടുക്കുന്നതിനുള്ള കരാര്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഹേഗ് കണ്‍വന്‍ഷന്‍ പ്രകാരമുണ്ടാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ ദുബായ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ ലണ്ടന്‍ ഹൈക്കോടതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha