ജന്മദിനാഘോഷകൾക്കിടെ മലയാളി യുവതിക്കു ദാരുണ അന്ത്യം; മരണം സൃഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ

യു എസ്സിലെ ടർണ്ണർഫോൾസ് വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടെ മലയാളി യുവതി മുങ്ങി മരിച്ചു. കൂട്ടുകാരിയുടെ ജന്മ ദിനം ആഘോഷിക്കുന്നതിനിടെയാണ് ജെസ്ലിൻ ജോസ് മരണത്തിനു കീഴടങ്ങിയത്.
ബുധനാഴ്ച വൈകിട്ടോടെയാണ് വെള്ളച്ചാട്ടത്തിൽ നല്ല ആഴമുള്ള സ്ഥലത്ത് ജെസ്ലിനും സൃഹൃത്തുക്കളും നീന്താൻ ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായെങ്കിലും ജെസ്‌ലിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃത ദേഹം കണ്ടെത്തിയത്. ഡാളസ് -ഫോർട്ട് വർത്തിലാണ് ജെസ്സലിന്റെ കുടുംബം താമസിക്കുന്നത്. ജോസ്- ലൈലാമ്മ ദമ്പതികളുടെ മകളായ ജെസ്സലിന്റെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. ഭർത്താവിനെ യു എസ്സിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മരണം ജെസ്ലിനെ കവർന്നെടുത്തത്.
https://www.facebook.com/Malayalivartha