സദസ്യര്‍ക്കു മുന്നില്‍ വച്ച് കമ്പനി സിഇഒയുടെ തലയില്‍ വെള്ളമൊഴിച്ച് യുവാവിന്റെ പ്രതിഷേധം

ചൈനീസ് കമ്പനിയായ ബെയ്ദുവിന്റെ സിഇഒ റോബിന്‍ ലീ-യുടെ തലയില്‍ ഒരു യുവാവ് വെള്ളമൊഴിച്ചു പ്രതിഷേധിച്ചു.
കമ്പനി സംഘടിപ്പിച്ച ചടങ്ങിനിടെ നിര്‍മിത ബുദ്ധിയെക്കുറിച്ച് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ റോബിന്‍ ലീ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ അസാധാരണമായ സംഭവം അരങ്ങേറിയത്.
കുപ്പിയില്‍ നിറച്ച വെള്ളവുമായാണ് ഇദ്ദേഹം സ്റ്റേജില്‍ അതിക്രമിച്ചു കയറിയത്.
തലയിലൂടെ വീണ വെള്ളം അദ്ദേഹത്തിന്റെ വസ്ത്രവും നനച്ചതിന്റെ അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ ഈ യുവാവ് സ്റ്റേജില്‍ നിന്നും നടന്നു നീങ്ങുകയും ചെയ്തു.
തുടര്‍ന്ന് സുരാക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് അദ്ദേഹം തന്റെ സംസാരം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആ യുവാവ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha