കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനവുമായി കൊളംബിയന്‍ സര്‍ക്കാര്‍

കൊളംബിയയില്‍ കൗമാരക്കാരായ അമ്മമാര്‍ കൂടിവരുന്നതിനാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി പുതിയ വഴി ഒരുക്കിയിരിക്കുകയാണ് കൊളംബിയന്‍ സര്‍ക്കാര്‍. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് യന്ത്രപ്പാവകള്‍ കൊണ്ടാണ് പ്രത്യേക പരിശീലനം. ഇത് വഴി കൗമാര ഗര്‍ഭധാരണത്തെക്കുറിച്ചും നവജാത ശിശുപരിപാലനത്തിലും കൗമാരക്കാരായ മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ സാധിക്കുമെന്ന് അധികാരികള്‍ പറയുന്നത്.
കൗമാരക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭധാരണത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണം ഉണ്ടാക്കാനായി കൊളംബിയിയിലെ മെഡിലിന്‍ നഗരത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ കള്‍ഡാസ് മുനിസിപ്പാലിറ്റി യന്ത്രപ്പാവകളെ വിതരണം ചെയ്തു. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരുതരം പ്രത്യേക റബ്ബര്‍ പാവയാണ് നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുമ്‌ബോള്‍ അത് കരയും. ഡയപ്പര്‍ മാറ്റേണ്ട സമയമാകുമ്‌ബോഴും പാവ പ്രതികരിക്കും.ഇത്തരത്തിലുള്ള പദ്ധതികള്‍ മറ്റ് 89 രാജ്യങ്ങളിലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സ്‌കൂളുകളില്‍ നടക്കുന്ന വര്‍ക്‌ഷോപ്പുകളിലും ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളിലും യന്ത്ര കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തണമെന്നും കൊളംബിയിലെ സാമൂഹിക പദ്ധതിയില്‍ ആവശ്യപ്പെടുന്നുണ്ട്.2017 ല്‍ പരിപാടി ആരംഭിക്കുമ്‌ബോള്‍ 13-19 വയസ്സ് പ്രായമുള്ള ഗര്‍ഭിണികളായ 168 പെണ്‍കുട്ടികളുടെ കേസുകളാണ് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 141 ആയി കുറഞ്ഞു.
https://www.facebook.com/Malayalivartha