പ്രായവും പ്രായ ഭേദവും പ്രശ്നമല്ല; ഞങ്ങൾ കെട്ടും

വിവാഹം കഴിയാൻ പോകുന്നു എന്നത് പുതുമയോ കൗതുകമോ ആയ കാര്യമല്ല. എന്നാൽ ഈ വിവാഹം കൗതുക കരമായ ഒന്നാണ് കേട്ടോ? കാരണം വരനു 100 വയസ്സും വധുവിന് 102 വയസ്സുമാണ് പ്രായം.
അമേരിക്കയിലെ ഒഹിയോയിലെ ജോണും, ഫില്ലിസുമാണ് വാർദ്ധക്യത്തിൽ ഒന്നാകാൻ തീരുമാനിച്ച ദമ്പതികൾ. രണ്ടു വർഷ കാലം നീണ്ട ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹം എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചു ജീവിതത്തിൽ ഒറ്റക്കായ ഇവർ പുനർ വിവാഹത്തിന് ഒരുങ്ങുകയാണ്. കുറേക്കാലം ഒന്നിച്ച് സമയം ചിലവഴിച്ച ശേഷം തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയും വയസ്സായിട്ടും തങ്ങൾ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിക്കാൻ ഒരു മടിയുമില്ല അവർക്ക്. ഓഗസ്റ്റില്‍ ഫില്ലിസിന്റെ 103–ാം പിറന്നാളാണ്. പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്നാണ് ജോണും ഫില്ലിസും പറയുന്നത്.
https://www.facebook.com/Malayalivartha