ലോകമെമ്പാടും നിലച്ചുപോയ ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനഃസ്ഥാപിച്ചു...

ലോകമെമ്പാടും നിലച്ച ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. തകരാര്‍ പൂര്‍ണതോതില്‍ പരിഹരിച്ചത് 12 മണിക്കൂറിനു ശേഷമാണ്. പതിവ് പരിപാലന പണികള്‍ക്കിടെയുണ്ടായ പിഴവാണ് മുടങ്ങാനിടയാക്കിയത്. യൂറോപ്പിനെയും ഉത്തര അമേരിക്കയെയുമാണ് പ്രശ്നം ഗുരുതരമായി ബാധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13ന് സമാനമായ രീതിയില്‍ 24 മണിക്കൂര്‍ ഫെയ്സ്ബുക് സേവനം മുടങ്ങിയിരുന്നു.
ഫെയ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ചെയ്യാത്തതായിരുന്നു ബുധാനാഴ്ചത്തെ പ്രധാന പ്രശ്നം. ചിത്രങ്ങള്‍ക്കു പകരം അതിനുള്ളില്‍ അടങ്ങിയിരിക്കുന്നത് എന്തൊക്കെയെന്നു വിശദീകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഉദാഹരണത്തിന് ചിത്രത്തിലുള്ള വ്യക്തി ആരാകാമെന്നും അയാള്‍ എന്തുചെയ്യുകയാണെന്നും ഈ എഴുത്തിലുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് ചിത്രത്തെ ഫെയ്സ്ബുക് ഡീകോഡ് ചെയ്യുന്ന രീതിയാണ് ഇതോടെ പരസ്യമായത്. അന്ധരായവര്‍ക്കു വേണ്ടിയാണ് ഇത്തരം ഇമേജ് ടു ടെക്സ്റ്റ് സംവിധാനമെങ്കിലും ചിത്രങ്ങളിലെ ഡേറ്റയുപയോഗിച്ച് പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha