കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സാന്‍ ബെന്‍നാര്‍ഡിനോ കൗണ്ടിയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൂടാതെ വീടുകള്‍ക്ക് സ്ഥാനചലനവും ചില ഇടങ്ങളില്‍ ഭൂമിയില്‍ വിള്ളലും മതിലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
25 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ശക്തമായി പ്രകമ്പനമാണിതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെയും യൂറോപ്യന്‍ ക്വുക്ക് മോണിറ്ററും വ്യക്തമാക്കി.വ്യാഴാഴ്ച 6.4 തീവ്രതയിലുള്ള ഭൂകമ്പം കാലിഫോര്‍ണിയ!!യില്‍ രേഖപ്പെടുത്തിയിരുന്നു. അധികം ജനവാസമില്ലാത്ത റിഡ്ജ്ക്രസ്റ്റ് നഗരത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. പ്രകമ്പനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ തകരുകയും ഗ്യാസ് പൈപ്പിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha