കാട്ടു തീ വ്യാപകമായതോടെ കാരണം തിരഞ്ഞു ഇറങ്ങിയവർ പ്രതിയെ കണ്ടു ഞെട്ടി; തീയിടുന്നത് ഇവരാണോ എന്നറിഞ്ഞ എല്ലാവരും മൂക്കത്തു വിരൽ വയ്ക്കുന്നു

ഓസ്‌ട്രേലിയയിലെ വനാന്തരങ്ങളിൽ ഉണ്ടായ വൻ തീ പിടിത്തത്തെ തുടർന്ന് കാരണം അന്വേഷിച്ചിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ കുഴങ്ങി . കാരണം കാട്ടു വാസികൾ തന്നെയാണ് പ്രതികൾ. അവയെ അറസ്റ്റ് ചെയ്യാനും വകുപ്പില്ല!
ഇരയെ പിടിക്കുവാനായി പരുന്തുകളായിരുന്നു തീ കത്തിക്കൽ നടത്തുന്നത്. വഴിയോരങ്ങളിൽ നിന്ന് തീകൊള്ളികള്‍ കൊണ്ടുപോയാണ് അവ കാടിന് തീവെക്കുന്നത്. ഇരയെ പിടികൂടാനുള്ള തന്ത്രപരമായ പ്രവർത്തിയാണത്. ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ ഇനം പരുന്തുകളാണ് ഇരയെ പിടിക്കാനായി കാട്ടിൽ തീ പടർത്തുന്നതെന്നാണ് ശാസ്ത്ര ലോകം വെളിപ്പെടുത്തുന്നത്. ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരായ പരുന്തുകളായ ഇവയെ റാപ്റ്ററുകൾ എന്നാണ് വിളിക്കുന്നത്. തീക്കൊള്ളികളുമായി കിലോമീറ്ററുകള്‍ പറക്കാനുള്ള കഴിവ് ഇവക്കു ഉണ്ട്.
കടുത്ത വേനൽ കാലാവസ്ഥയാണ് ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഉള്ളത്. ഓസ്ട്രേലിയയുടെ വടക്കന്‍ വനമേഖലയിലെ അടിക്കാടുകളുടെ ഏറിയ പങ്കും അടുത്തിടെയുണ്ടായ കാട്ടുതീയില്‍ നശിച്ചിരുന്നു. എന്നാൽ വേനൽ കാട് കത്തുന്നതിന് കരണമാകാറില്ല. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തീയുടെ കാരണം തിരഞ്ഞവർക്ക് മുന്നിൽ പരുന്തെന്ന പ്രതിയെ മനസിലാക്കാൻ കഴിഞ്ഞത്. അന്തര്‍ദേശീയ മാധ്യമമായ ജേണല്‍ ഓഫ് എത്ത്നോബയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha