ഇസ്രായേലിന്റെ ഭീഷണി യാഥാർത്ഥ്യമായാൽ ഭൂമിയിലെ നകരമാകും ആ യുദ്ധം

ഇറാനെ യുഎസ് ആക്രമിച്ചാൽ അരമണിക്കൂറിനകം ഇസ്രയേലിനെ തകർക്കുമെന്ന ‘ഭീഷണിക്കുള്ള’ നെതന്യാഹുവിന്റെ മറുപടി ലോക ജനതയുടെ നെഞ്ചിടിപ്പ് തന്നെ കൂട്ടുകയാണ് . തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണ് ഇറാനെന്ന കാര്യം മറക്കരുതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയത്. ‘മറക്കരുത്, ഞങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്ക് മധ്യപൂർവദേശത്ത് എവിടെ വേണമെങ്കിലും എത്താനാകും. അക്കൂട്ടത്തിൽ ഇറാനുണ്ട്, സിറിയയും...’ ഇസ്രയേൽ വ്യോമസേന ആസ്ഥാനത്തു നടത്തിയ അഭിസംബോധനയിൽ കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞു. 2015ലെ ആണവകരാറിൽ നിന്നു വ്യതിചലിച്ച് ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരുക്കങ്ങൾ തുടരുമ്പോൾ മധ്യപൂർവദേശം വീണ്ടും തീപിടിക്കുകയാണ്. യുഎസിനു നേരെ ഏതു തരത്തിൽ ഇറാന്റെ പ്രകോപനമുണ്ടായാലും ഉചിതമായി നേരിടുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന്റേത് തീക്കളിയാണെന്നും ട്രംപ് പറഞ്ഞുകഴിഞ്ഞു. വീണ്ടുമൊരു യുദ്ധത്തിനാണോ വൻ ശക്തികൾ കോപ്പുകൂട്ടുന്നത്.
യുഎസ്–ഇറാന്‍ യുദ്ധമുണ്ടായാലുള്ള സാഹചര്യങ്ങളെപ്പറ്റി വിദഗ്ധരുമായി സംസാരിച്ച് ‘വോക്സ്’ ന്യൂസ് പോർട്ടലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെയും നേരത്തേ സ്ഥാനം വഹിച്ചിരുന്നവരുമായ വൈറ്റ് ഹൗസിലെയും പെന്റഗണിലെയും യുഎസ് ഇന്റലിജൻസിലെയും എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടെ കണ്ടു സംസാരിച്ചാണ് അലക്സ് വാർഡ് എന്ന ലേഖകൻ റിപ്പോർട്ട് തയാറാക്കിയത്. സംസാരിച്ചാണ് അലക്സ് വാർഡ് എന്ന ലേഖകൻ റിപ്പോർട്ട് തയാറാക്കിയത്. സംസാരിച്ച എല്ലാവരും ഒറ്റവാക്കിൽ പറഞ്ഞത് ‘ഭൂമിയിലെ നരകമായിരിക്കും ആ യുദ്ധം’ എന്നാണ്. മാസങ്ങളോളം നീളുന്ന യുദ്ധത്തിൽ ഇറാനിലെയും യുഎസിലെയും ജീവിതം ആശങ്കയുടെ കാർമേഘക്കെട്ടിലായിത്തീരും. ദശലക്ഷങ്ങൾ കൊല്ലപ്പെടും. ലോകം കണ്ട ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൊന്നായിരിക്കും അത്– റിപ്പോർട്ടിൽ പറയുന്നു....
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ ഇറാനുമായി ഒപ്പിട്ട ആണവകരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയതാണ് നിലവിലെ പ്രശ്നങ്ങളിലേക്കു നയിച്ചത്. ഭീകരസംഘടനകൾക്ക് ഇറാൻ സഹായം നൽകുന്നുവെന്നാരോപിച്ചായിരുന്നു അത്. തുടർന്ന് ഇറാനെതിരെ കനത്ത ഉപരോധങ്ങളും യുഎസ് ഏർപ്പെടുത്തി. ഇറാനുമായി ഇന്ധന ഇടപാട് ഉൾപ്പെടെ നടത്തുന്ന രാജ്യങ്ങൾക്കു മേലും യുഎസിന്റെ ഉപരോധ ഭീഷണി പതിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾ കൂടിയായതോടെ മേഖലയിൽ സംഘർഷം ശക്തമായി. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവത്തിനു പിന്നാലെ യുദ്ധമെന്ന് രാജ്യാന്തര നിരീക്ഷകർ പ്രവചിച്ചതാണ്. എന്നാൽ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്ന് 10 മിനിറ്റ് മുൻപ് പിന്മാറുകയായിരുന്നെന്നാണ് ട്രംപ് പറഞ്ഞത്....
അഥവാ യുഎസ് ആക്രമിച്ചിരുന്നാൽത്തന്നെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാൻ പാർലമെന്റ് അംഗങ്ങളിലൊരാൾ പറഞ്ഞതും ഈ ഈ സാഹചര്യത്തിലായിരുന്നു. യുദ്ധമല്ല ലക്ഷ്യമെന്ന് ഇറാനും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ആരും പ്രതീക്ഷിക്കാത്ത രീതിയിൽ വരുന്നപ്രകോപനങ്ങൾ യുദ്ധമായി മാറാൻ സാധ്യതയുണ്ട്’ എന്നതാണ് വിവിധ രാജ്യങ്ങളെ ആശങ്കാകുലരാക്കുന്നത്. ഇറാഖ് യുദ്ധത്തേക്കാൾ മാരകമായിരിക്കും ഇറാനുമായുള്ള യുദ്ധമെന്നാണ് പ്രതിരോധ വകുപ്പിലെ ഇറാൻ വിഭാഗത്തിന്റെ തലവനായിരുന്ന (2009–12) ഇലാൻ ഗോള്‍ഡൻബർഗ് പറയുന്നത്. അറബ് വസന്തത്തോട് അനുബന്ധിച്ച് മധ്യപൂർവദേശത്ത് വർഷങ്ങളോളം തുടർന്ന സംഘർഷത്തിനു സമാനമായിരിക്കും മേഖലയിലെ സാഹചര്യം....
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha